ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്യൂട്ട്കേസ് കണ്ടെത്തിയതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇതിൽ മൃതദേഹം കണ്ടെത്തിയത്. എന്നാലിത് ആരുടെ മൃതദേഹമാണെന്ന് വ്യക്തമായിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ റെയിൽവേ സ്റ്റേഷനിലെത്തുന്നതും ബാഗ് ഉപേക്ഷിച്ച് കടന്നുകളയുന്നതും കാണാനായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments