തിരുവനന്തപുരം: ഉയർന്നിട്ട് മണിക്കൂറുകൾക്കകം സംസ്ഥാനത്തെ സ്വർണ്ണവില കൂപ്പുകുത്തി. സംസ്ഥാനത്ത് രാവിലെ ഉയര്‍ന്ന സ്വര്ണവിലയാണ് ഉച്ചയോടെ ഇടിഞ്ഞത്. രാവിലെ ഒരു പവന് സ്വര്‍ണത്തിന് 120 രൂപ വര്‍ദ്ധിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സ്വര്‍ണവില ഇടിയുകയായിരുന്നു.
വില വര്‍ദ്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. ഉച്ചയോടെ 320 രൂപയുടേയും ഇടിവുണ്ടായി. 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഉണ്ടായത്. രാവിലെ ഒരു പവന് സ്വര്‍ണത്തിന് 38,840 രൂപയായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്വര്‍ണവില 38240 രൂപയാണ്.
Comments