ജയ്പുർ: എക്സ്ട്രാ ക്ലാസിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ ജാസു ഖാനെ ബെൽറ്റ് കൊണ്ട് തല്ലി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ജില്ലയായ ജോധ്പൂരിലാണ് സംഭവം.
ഗുരു നാനാക്ക് ജയന്തി ദിവസം സ്കൂളുകൾക്ക് അവധിയായിരുന്നു. ഇതേ ദിവസമാണ് എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് ജാസു ഖാൻ പെൺകുട്ടിയെ ഒറ്റയ്‌ക്ക് വിളിച്ചു വരുത്തിയത്. അദ്ധ്യാപകൻ തന്നോട് ചെയ്ത പ്രവൃത്തികൾ വീട്ടിലെത്തിയ പെൺകുട്ടി കരഞ്ഞു കൊണ്ട് ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജാസു ഖാനെ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ജാസു ഖാനെതിരെ പോക്സോ വകുപ്പ് പ്രകാരം ദെച്ചു പോലീസ് കേസെടുത്തു.
ജാസു ഖാനെ നാട്ടുകാർ തല്ലുന്ന വീഡിയോ രാജസ്ഥാനിലെ ബിജെപി നേതാക്കൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചു. ‘മുഖ്യമന്ത്രിയുടെ നാട്ടിലെ ലൈംഗിക അരാജകവാദിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ‘ എന്ന തലക്കെട്ടോടെയാണ് ബിജെപി നേതാക്കൾ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. തല്ല് കൊണ്ട് സഹികെട്ട ജാസു നിലവിളിക്കുന്നതും പെൺകുട്ടിയുടെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയുന്നതും വീഡിയോയിലുണ്ട്.
Comments