ലക്നൗ : ഡൽഹിയിലെ ശ്രദ്ധ വധക്കേസിന് സമാനമായ കേസ് യുപിയിലും . അസംഗഢിലെ അഹിരോള പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് പാട്ടി ഗ്രാമത്തിലെ വഴിയരികിലെ കിണറ്റിൽ നിന്നാണ് 22കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം 5 കഷണങ്ങളാക്കിയാണ് ഉപേക്ഷിച്ചിരിക്കുന്നത് . ബലാത്സംഗത്തിന് ശേഷമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൈകളും കാലുകളും വെട്ടി മാറ്റിയ നിലയിലാണ്. തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു കൈയിൽ വളയും മറുകയ്യിൽ വാച്ചും ധരിച്ചിരിക്കുന്നു. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. പെൺകുട്ടിയെ മറ്റൊരിടത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതായാണ് സൂചന . തെളിവുകൾ ശേഖരിച്ചതായി എസ്പി അനുരാഗ് ആര്യ പറഞ്ഞു. സമീപ ജില്ലകളിലെ പെൺകുട്ടികളെ കാണാതായതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments