ഷോപ്പിയാൻ: വികസനം താഴെതട്ടിൽ വരെ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും തെളിയിച്ച് ജമ്മുകശ്മീർ. ഗോത്രമേഖലയിലെ വിദ്യാർത്ഥികളുടെ താമസ സൗകര്യമാണ് വിപുലപ്പെടുത്തിയത്. ഷോപ്പിയാനിൽ ഇത് ആദ്യമായി ഗോത്ര വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകൾ തുറന്നതായി ഭരണകൂടം അറിയിച്ചു.
ഷോപ്പിയാനിലെ ബാലാപോറ മേഖലയിലാണ് ഗുജ്ജാർ ആന്റ് ബേക്കർവാൾ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചത്. വിദൂര മേഖലയിൽ നിന്നും ഷോപ്പിയാനിലെ മികച്ച വിദ്യാലയങ്ങളിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം വലിയ സഹായമായിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജമ്മുകശ്മീരിലെ ഗോത്രവർഗ്ഗ ക്ഷേമ വകുപ്പിന്റെ പ്രത്യേക ധനസഹായത്തോടെയാണ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായത്. നൂറ് വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളും ലൈബ്രറിയും ലാബുകളും കംപ്യൂട്ടറും അടക്കമുള്ള സംവിധാനങ്ങളോടെയാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. സ്കൂൾ സമയത്തിന് ശേഷം ഹോസ്റ്റലിൽ എത്തിയാലും ട്യൂഷൻ സംവിധാനം അടക്കം ലഭിക്കുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഏറെ സഹായകമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Comments