വാഷിംഗ്ടൺ : 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഫ്ളോറിഡോയിലെ മാർ എ ലോഗോ റിസോർട്ടിൽ വച്ചാണ് ട്രംപ് തന്റെ സ്ഥാനാർത്വം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ നേതാവാണ് ട്രംപ്.
അമേരിക്കയുടെ തിരിച്ചു വരവ് തുടങ്ങിയെന്ന് പ്രഖ്യാപന വേളയിൽ ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത് അമേരിക്ക അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്. എല്ലാ ശത്രുക്കളെയും നാം കീഴടക്കി. രാഷ്ട്രം സമൃദ്ധിയിലേക്ക് ഉയർന്നു. ഭാവിയിലേക്ക് വേണ്ട തയ്യാറെടുപ്പുകളും നാം നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2020ൽ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറിയപ്പോൾ തന്നെ തന്റെ മടങ്ങി വരവിനെ കുറിച്ചുള്ള സൂചനകൾ ട്രംപ് നൽകിയിരുന്നു . ഇതിന് പുറമെ ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാവ് ജേസൺ മില്ലർ 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടൻ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 2016 ലാണ് 45 -ാം അമേരിക്കൻ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തി ബൈഡൻ അധികാരത്തിലെത്തുകയായിരുന്നു.
Comments