ന്യൂയോർക്ക്: അമേരിക്കയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് ഒന്ന് വിക്ഷേപണം നടന്നു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ നിലയത്തിൽ നിന്നാണ് അമേരിക്കൻ സമയം അർദ്ധരാത്രി 12.17നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ നാസ പുറത്തുവിട്ടു.
മുൻപ് വിക്ഷേപണം മാറ്റിവെച്ച ദൗത്യമാണ് ഇന്ന് പൂർത്തിയായത്. ആദ്യ വിക്ഷേപണ സമയത്ത് ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനും നിറച്ച ടാങ്കുകളുമായി ബന്ധപ്പെട്ട ലീക്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഴിഞ്ഞ തവണ ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നത്. റെഡ് ക്ര്യൂ എന്ന പേരിൽ അതിവിദഗ്ധ സംഘമാണ് പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ടതെന്ന് നാസ അറിയിച്ചു.
ഇത്തവണ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് റോക്കറ്റ് ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബഹിരാകാശത്തേക്ക് പ്രവേശിച്ചതായും ബൂസ്റ്റർ റോക്കറ്റുകൾ അതാത് സമയത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായും നാസ അറിയിച്ചു.
Comments