കോഴിക്കോട്: അത്തോളിയിൽ സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ച സംഭവത്തിൽ കോടശ്ശേരി സ്വദേശി അബ്ദുൾ നാസറാണ് അറസ്റ്റിലായത്. അഞ്ച് വിദ്യാർത്ഥികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തത്.
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് അബ്ദുൾ നാസർ വിദ്യാർത്ഥികളെ പീഡിപ്പിച്ചത് എന്നാണ് വിവരം. സംഭവത്തിൽ അഞ്ച് പോക്സോ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം പരിശോധിക്കാൻ കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം അബ്ദുൾ നാസറിനെ കോടതിയിൽ ഹാജരാക്കും.
Comments