പത്തനംതിട്ട:പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം. 42-കാരനായ കല്ലൂപ്പാറ സ്വദേശി സുധീഷ്കുമാർ അറസ്റ്റിൽ. പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകവേയാണ് പത്ത് വയസുകാരന് നേരെ ഇയാൾ ആക്രമണം നടത്തിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സ്റ്റേഷനിലെത്തിച്ച സുധീഷ്കുമാറിനെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് പി്ന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Comments