ഗുവാഹത്തി: അസമിൽ അമിതവേഗതയിൽ എത്തിയ സ്കോർപിയോ പാഞ്ഞു കയറി സൈനികന് ദാരുണാന്ത്യം. ആർമി റെജിമെന്റ് 12ലെ കേണൽ രമേഷ് റാത്തോർ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയായിരുന്നു മരണം.
ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. ഓഫീസിൽ നിന്നും ക്യാമ്പിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ അമിത വേഗതയിൽ വന്ന സ്കോർപിയോ കാർ അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് രമേഷ്. സംസ്കാരത്തിനായി നാളെ അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. മറ്റെന്നാളാകും സംസ്കാര ചടങ്ങുകൾ.
Comments