കണ്ണൂർ: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പഞ്ചാരക്കുളം സ്വദേശി ജാഫറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറവക്കിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നാണ് ഇയാൾ 2.73 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 72.70 ലക്ഷം രൂപ തട്ടിയെടുത്തത്.
ജാഫറിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ പത്ത് പേർക്കെതിരെയായിരുന്നു കേസ്. കാസർകോടുള്ള സുഹൃത്ത് വഴിയാണ് മുക്കുപണ്ടം ഇയാൾക്ക് ലഭിച്ചതെന്നാണ് പോലീസിന് നൽകിയ വിവരം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ മുക്കുപണ്ടം സംഘടിപ്പിച്ച് ഈയത്തിൽ സ്വർണം പൂശിയാണ് ആഭരണങ്ങൾ പണയപ്പെടുത്തിയത്.
തൊണ്ടിമുതലായ പണയവസ്തു രാസപരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമാണ് കൂടുതൽ വ്യക്തത കൈവരികയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments