ആലപ്പുഴ : മുംബൈയിൽ നിന്ന് രണ്ടു കോടി രൂപയും 15 ലക്ഷത്തിന്റെ ബൈക്കും തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബൈയിലെ സോഫ്റ്റ് വെയർ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
നഗരത്തിലൂടെ കുടുംബവുമായി കാറിൽ പോകുമ്പോൾ ഇയാളെ പോലീസ് വളയുകയായിരുന്നു. കാർ തുറക്കാതെ ഉള്ളിലിരുന്ന ഇയാളെ ചില്ല് പൊളിച്ച് ലോക്ക് തുറന്നാണ് പിടികൂടിയത്.
ഇയാളെ പിടികൂടാൻ മഹാരാഷ്ട്ര പോലീസ് സംസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് മഫ്തിയിലെത്തിയ പോലീസുകാർ കാറിന് മുന്നിൽ ബൈക്ക് വെച്ച് തടഞ്ഞു. എന്നാൽ ടോണി കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
മഹാരാഷ്ട്ര പോലീസിന്റെ എഫ്ഐആർ മറാഠി ഭാഷയിലായതിനാൽ കേസിന്റെ വിശദാംശങ്ങൾ മനസിലായില്ലെന്ന് നോർത്ത് പോലീസ് പറഞ്ഞു. എന്നാൽ യുവതിയാണ് ടോണിയെ കബൡപ്പിച്ചത് എന്ന് ബന്ധുക്കൾ ആരോപിച്ചു. ഇയാളെ ഉടൻ മഹാരാഷ്ട്ര പോലീസിന് കൈമാറും.
Comments