തിരുവനന്തപുരം : ഫിഷറീസ് സർവ്വകലാശാല വി.സിയായി നിയമനം നടത്താൻ പട്ടിക ചോദിച്ചപ്പോൾ ഗവർണർക്ക് ലഭിച്ചത് രണ്ട് പ്രമുഖരുടെ ഭാര്യമാരുടെ പേരുകൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് വിസിക്ക് പകരം പുതിയ വിസിയെ നിയമിക്കാൻ പട്ടിക ആവശ്യപ്പെട്ടപ്പോഴാണ് സർവ്വകലാശാല പ്രമുഖരുടെ ഭാര്യമാരുടെ പേരുകൾ നൽകിയത്.
ഇവർ സർവ്വകലാശാലയിൽ ഉന്നതസ്ഥാനത്തുള്ള രണ്ടു പ്രമുഖരുടെ ഭാര്യമാരാണ്. ഇതുതിരിച്ചറിഞ്ഞതോടെ കൂടുതൽ പ്രൊഫസർമാരുടെ പേരുകൾ നൽകാൻ ഗവർണർക്ക് നിർദേശിക്കേണ്ടി വന്നു.
ഇതിനിടെ ഫിഷറീസ് സർവകലാശാലാ വി.സി. ഡോ. കെ. റിജി ജോൺ ഗവർണറെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തന്നെ ഉടൻ പുറത്താക്കരുതെന്നും സുപ്രീംകോടതിയെ സമീപിക്കാൻ സമയം നൽകണമെന്നുമാവശ്യപ്പെട്ടാണ് റിജി ഗവർണറെ സമീപിച്ചത്. സംഭവത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയതായാണ് വിവരം.
Comments