വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത. ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് യുഎസിൽ ജോലി ചെയ്യാനായി നൽകുന്ന വിസയായ എച്ച് 1ബി വിസ അനുവദിക്കുന്നതിലെ കാലതാമസം കുറയ്ക്കാനൊരുങ്ങുന്നു. വേഗത്തിൽ സറ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചതായി യുഎസ് കോൺസൽ ജനറൽ മൈക്ക് ഹാങ്കി പറഞ്ഞു.
നിലവിൽ സന്ദർശക വിസയ്ക്കായി 100 ദിവസത്തിലധികം കാലതാമസമാണ് നേരിടുന്നത്. സ്റ്റുഡന്റ് വിസ, മെഡിക്കൽ എമർജസി വിസ, ബിസിനസ് വിസ എന്നിവയാണ് സന്ദർശക വിസയുടെ കീഴിൽ വരുന്നത്. വിദ്യാർത്ഥികൾക്കും ചികിത്സയ്ക്കായി പോകുന്നവർക്കുമാകും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസ സ്വീകരിക്കുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം മാത്രം 82,000 വിസകൾ നൽകി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. വിദ്യാർത്ഥികൾക്കായി ഇതുവരെ നൽകിയിട്ടുള്ള കൂടുതൽ വിസയാണിതെന്ന് ഹാങ്കി വ്യക്തമാക്കി.
Comments