ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിലെ ആദ്യ വനിതാ സ്കൈ ഡൈവർ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കോപ്സ് ഓഫ് മിലിട്ടറി പോലീസ് ഈസ്റ്റേൺ കമാൻഡിലെ ലാൻസ് നായിക് മഞ്ജു. 10,000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി സ്കൈ ഡൈവിംഗ് ചെയ്തുകൊണ്ടാണ് ലാൻസ് നായിക് മഞ്ജു ചരിത്ര നേട്ടം കൈവരിച്ചത്. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവിൽ നിന്നാണ് മഞ്ജു സ്കൈ ഡൈവിംഗ് ചെയ്തത്.
സൈന്യത്തിലെ മറ്റ് വനിതാ ഉദ്യോഗസ്ഥർക്ക് പ്രചോദനം നൽകുന്ന പ്രവൃത്തിയാണിതെന്ന് ഈസ്റ്റേൺ കമാൻഡ് അറിയിച്ചു. 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് ചെയ്തുകൊണ്ട് മഞ്ജു സൈന്യത്തിലെ ആദ്യ വനിതാ സ്കൈ ഡൈവർ എന്ന നേട്ടം കൈവരിച്ചുവെന്ന് ഈസ്റ്റേൺ കമാൻഡ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
#IndianArmy
L/NK (WMP) Manju of #EasternCommand became first Woman Soldier Sky Diver of the Indian Army. She jumped yesterday from 10,000ft from an ALH. This inspiring act of hers will set an example for other women in the army.@adgpi @SpokespersonMoD pic.twitter.com/YKPufUcnDk— EasternCommand_IA (@easterncomd) November 16, 2022
പക്ഷി അതിന്റെ ചിറകിനെ വിശ്വസിക്കാൻ പഠിച്ചപ്പോൾ, അത് ആകാശം കീഴക്കി എന്നാണ് സ്കൈ ഡൈവിംഗിന് ശേഷം മഞ്ജു പറഞ്ഞത്. ഇന്ത്യൻ ആർമിയുടെ അഡ്വഞ്ചർ വിംഗാണ് ലാൻസ് നായിക് മഞ്ജുവിന് പരിശീലനം നൽകിയത്. സ്കൈ ഡൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Comments