കോഴിക്കോട് : വിൽപനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദിനെ(22) ആണ് സൗത്ത് ബീച്ചിലെ പള്ളിക്കണ്ടി പള്ളിക്ക് സമീപം വെച്ച് പോലീസ് പിടികൂടിയത്.
നല്ലളം കേന്ദ്രികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് അഹൻ മുഹമ്മദ്. കോഴിക്കോട് ആന്റി നാർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണരിന്റെ നേതൃത്വത്തിൽ ഉള്ള സംഘവും ചെമ്മങ്ങാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Comments