പത്തനംതിട്ട : പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. കത്തോലിക്കേറ്റ് കോളേജിലാണ് സംഭവം. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്.
തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. ഉച്ചയ്ക്ക് കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘർഷം ഉണ്ടായിരുന്നു.
Comments