തിരുവനന്തപുരം: നടനും സാഹിത്യകാരനുമായ ബി ഹരികുമാർ അന്തരിച്ചു. സാഹിത്യകാരൻ സി വി രാമൻ പിള്ളയുടെ കൊച്ചു മകനും നടൻ അടൂർ ഭാസിയുടെ അനന്തിരവനുമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
പകൽ വിളക്ക്, താവളം, മാരീചം, ചക്രവർത്തിനി, ഡയാന, കറുത്ത സൂര്യൻ, ഗന്ധർവൻ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്നിമീളേ പുരോഹിതം എന്ന കഥാസമാഹാരവും രചിച്ചു. അടൂർ ഭാസിയെ കുറിച്ച് അടൂർ ഭാസി ഫലിതങ്ങൾ, ചിരിയുടെ തമ്പുരാൻ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സന്യാസിനി എന്ന ചലച്ചിത്രത്തിനും നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ശ്രീരേഖ, മകൻ ഹേമന്ത്.
Comments