പാമ്പിന് ഒളിച്ചിരിക്കാൻ പ്രത്യേകസ്ഥലം ഒന്നും വേണ്ടെന്ന് തെളിയിക്കുന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. റഫ്രിജറേറ്ററിന്റെ അടിയിലും എന്തിന് വായയുടെ അകത്ത് വരെ പാമ്പ്കയറുന്നു.
ഇപ്പോഴിതാ എടിഎം മെഷീനിനുള്ളിലും പാമ്പിനെ കണ്ടെത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.പണം എടുക്കാനായി കൗണ്ടറിനുള്ളിൽ പ്രവേശിച്ച മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിലെ ബുൽധാനയിലെ എടിഎം മെഷീനിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബുൽധാനയിലെ മൊട്ടാലയിലുള്ള പ്രമുഖബാങ്കിന്റെ എടിഎം മെഷീനിൽ ആണ് പാമ്പിനെ കണ്ടെത്തിയത്. പണം പിൻവലിക്കുന്നതിനായി എടിഎമ്മിൽ എത്തിയ മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. എടിഎം കൗണ്ടറിൽ കയറി ഇവർ പണം പിൻവലിക്കാൻ കാർഡ് മെഷീനുള്ളിൽ ഇട്ടതും പാമ്പ് ചീറ്റുന്ന ശബ്ദം കേൾക്കുകയായിരുന്നു.
അപ്പോഴാണ് മെഷീന്റെ ഉള്ളിൽ നിന്നും തല പുറത്തേക്കിട്ട നിലയിൽ പാമ്പിനെ കണ്ടെത്തിയത്. ഇവർ ബഹളം വച്ചതോടെ കൂടുതൽ ആളുകൾ കൂടുകയും ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ പാമ്പുപിടുത്തക്കാരനെ വിളിക്കുകയും അയാളുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു.
Comments