ആലപ്പുഴ : ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്പിമാരെ സ്ഥലം മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് എസ്പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയിൽ ചീഫ് വിജിലൻസ് ഓഫീസറാക്കി. ചൈത്ര തെരേസാ ജോൺ ആലപ്പുഴയിലെ പുതിയ പോലീസ് മേധാവിയാകും.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവിനെ എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ് പിയായും സ്ഥലം മാറ്റി നിയമിച്ചു. ചൈത്ര തെരേസാ ജോൺ ആണ് ആലപ്പുഴയിലെ പുതിയ പോലീസ് മേധാവി. കണ്ണൂർ ജില്ലാ പോലീസ് കമ്മീഷണർ ഇളങ്കോയെ കേരളാ പോലീസ് ഹൗസിംഗ്് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാക്കി. തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ അജിത് കുമാറാണ് കണ്ണൂർ സിറ്റി കമ്മീഷണർ. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്പി എം എൽ സുനിലിനെ കൊല്ലം റൂറൽ എസ്പിയായും മാറ്റി നിയമിച്ചു.
പോലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനാണ് പുതിയ തൃശ്ശൂർ ജില്ലാ പോലീസ് കമ്മീഷണർ. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി രവി കെ ബി തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പിയാകും. വനിതാ കമ്മിഷൻ ഡയറക്ടറായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി രാജീവ് പി ബിയെ നിയമിച്ചു. ഗോപകുമാർ കെ എസാണ് റെയിൽവേ പോലീസ് സൂപ്രണ്ട്.എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ് പിയായി ബിജോയ് പിയെ നിയമിച്ചു. സുനീഷ് കുമാർ ആർ ആണ് കേരളാ പോലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ.
റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ് ആയ പ്രശാന്തൻ കാണി ബി കെയെ മാറ്റി നിയമിച്ചു. സാബു മാത്യു കെ എം ആണ് എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പി. സുദർശൻ കെ എസ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയും, ഷാജി സുഗുണൻ ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ് പിയുമാകും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് എസ്പിയായി വിജയൻ കെ വിയേയും മാറ്റി നിയമിച്ചു.അജിത് വിക്കാണ് തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതല. അബ്ദുൾ റഷീദ് എൻ കേരളാ ആംഡ് വിമെൻ പോലീസ് ബറ്റാലിയൻ കമാൻഡന്റ് ആകും.
അജി വി എസ് പബ്ലിക് ഗവേർണൻസ് ആൻഡ് ലീഗൽ അഫയേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലും ജയശങ്കർ ആർ സതേൺ റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പിയും ആകും. സന്ദീപ് വി എം കെ എ പി 2 ബറ്റാലിയൻ കമാൻഡന്റ് ആയി നിയമിക്കപ്പെട്ടു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ് പി സുനിൽ കുമാർ വി ആണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 4 എസ് പിയായി അജി കെ കെയേയും നിയമിച്ചു.
Comments