ജയ്പൂർ: രാജസ്ഥാനിലെ ബാമറിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ഭാര്യ. കലഹത്തെ തുടർന്നാണ് സംഭവം. ബ്ലേഡ് ഉപയോഗിച്ചാണ് ഭാര്യ ക്രൂരകൃത്യം നിർവഹിച്ചത്.
ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. ദാമ്പത്യ ജീവിതത്തിൽ തുടക്കം മുതലേ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവ ദിവസം രാത്രി ഏറെ വൈകിയും യുവതി ആരോടോ തുടർച്ചയായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹമുണ്ടാകുകയും, തുടർന്ന് ഭർത്താവ് ഉറങ്ങാൻ പോവുകയും ചെയ്തു.
യുവാവ് ഉറക്കത്തിലായപ്പോൾ ഭാര്യ ബ്ലേഡ് കൊണ്ട് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഞെട്ടിയുണർന്ന ഭർത്താവ് വേദന കൊണ്ട് അലറിക്കരഞ്ഞു. ഇതുകേട്ട് ഉണർന്ന കുടുംബാംഗങ്ങളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
നേരത്തേ, യുവാവിനെതിരെ ഭാര്യ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനനേന്ദ്രിയം മുറിച്ച സംഭവം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധോരിമന്ന പോലീസ് അറിയിച്ചു.
Comments