കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. റിംഗുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിലൊളിപ്പിച്ചും കൊണ്ടുവന്ന 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.ദുബായിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
422 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിനകത്ത് സ്വർണം വച്ച് തുന്നിചേർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുകിന്റെ രൂപത്തിലാക്കി സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞിരുന്നു. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് കടുകുമണികൾ പോലെ ചെറിയ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 269 ഗ്രാം സ്വർണം പിടികൂടിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഇ-സിഗരറ്റുകളും ഐഫോണുകളും പിടിച്ചെടുത്തിരുന്നു.
അന്ന് തന്നെ മറ്റൊരു യാത്രക്കാരനിൽ നിന്ന് ലാപ്ടോപ്പിന്റെ വയറിനോട് ചേർത്ത നിലയിൽ 24 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
Comments