കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ തുറന്നിട്ട ഓടയിൽ കുട്ടി വീണ സംഭവം ആയുധമാക്കി സമരാഭാസവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അഞ്ചുവയസുകാരനെ ഉപയോഗിച്ചാണ് കൊച്ചി നഗരസഭയിൽ യൂത്ത് കോൺഗ്രസിന്റെ അതിരുവിട്ട പ്രതിഷേധം അരങ്ങേറിയത്.
ഷർട്ട് പോലും ധരിപ്പിക്കാതെ അർദ്ധനഗ്നനാക്കിയാണ് കുഞ്ഞിനെ സമരത്തിന് എത്തിച്ചത്. കുട്ടിയെ നിലത്ത് കിടത്തി ദേഹത്ത് ചുള്ളിക്കമ്പ് ഇട്ടായിരുന്നു പ്രതിഷേധം. കുഞ്ഞിനെ ഇങ്ങനെ സമരത്തിന് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ കേസ് വന്നാൽ അപ്പോൾ നോക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. സമരത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെയാണ് കൊച്ചിയിൽ മൂന്നര വയസ്സുകാരൻ ഓടയിൽ വീണ് പരിക്കേറ്റത്. അമ്മയുടെയും പ്രദേശവാസികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ രക്ഷിക്കാനായാത്. സംഭവത്തിൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തിയിരുന്നു. ഓടകളും ഫുട്പാത്തുകളും പരിപാലിക്കുന്നതിൽ അധികൃതർക്ക് കനത്ത വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
Comments