കൊല്ലം; കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. ഇടിസി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണർ, ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ അഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു.
ഉണ്ണിക്കണ്ണന് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ജുവിന് നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 11ന് ഇരുവരും കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു തൃശൂരിലെ ലോഡ്ജിൽ ഒളിച്ച് താമസിച്ചു വരുന്നതിനിടയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments