ഭുവനേശ്വർ: ഒഡിഷയിലെ കോൺഗ്രസ് ആസ്ഥാനത്ത് മോഷണം. ഭുവനേശ്വറിലെ പാർട്ടി ഓഫീസിൽ നിന്നും അജ്ഞാതർ വോൾട്ടേജ് സ്റ്റെബിലൈസറും വയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചു. സംഭവത്തെ തുടർന്ന് പാർട്ടി ഓഫീസ് സെക്രട്ടറി ബൈദ്യനാഥ് ഷോൺ പോലീസിൽ പരാതി നൽകി.
പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന് നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, സംഭവത്തിന് പിന്നിൽ പാർട്ടി പ്രവർത്തകർ തന്നെ ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് എം എൽ എ സുരേഷ് റൗട്രെ ആരോപിച്ചു. പുറത്ത് നിന്നുള്ളവർ ആരും ഇത്തരം പ്രവൃത്തി ചെയ്യില്ല. ഇക്കാര്യത്തിൽ തനിക്ക് ചിലരെ സംശയമുണ്ടെന്നും വിശദ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments