ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ വൻ ലഹരിവേട്ട. വാഹനത്തിൽ ലഹരി കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബാരമുള്ള സ്വദേശികളായ ജഹാംഗീർ അഹമ്മദ് ലോൺ, അഷാഖ് ഹുസൈൻ മഗ്ലൂ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും പക്കൽ നിന്നും 300 കിലോയോളം വരുന്ന ലഹരിവസ്തുവും കണ്ടെടുത്തു.
ബാരാമുള്ളയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനത്തിൽ ലഹരി കടത്താൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്ന് സംഗംപട്ടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എൻഡിപിഎസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജിന്ദർ മേഖലയിൽ നിന്നും രണ്ട് മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 13 ഗ്രാം ഹെറോയിനും കണ്ടെടുത്തു.
Comments