മലപ്പുറം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് അപകടം. 15 പേർക്കു പരുക്ക്. പെരിന്തൽമണ്ണ പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേൽപാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. കൊല്ലത്തു നിന്നു പഴനിയിലേക്ക്് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് 6 വരി പാതയുടെ നടുവിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച ശേഷം തൃശൂർ ഭാഗത്തേക്കുള്ള റോഡിലെത്തിയാണു നിന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല്, ഡിവൈഡർ, വിളക്ക് കാൽ എന്നിവ പൂർണ്ണമായും തകർന്നു.
ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പീച്ചി പോലീസും കരാർ കമ്പനിയുടെ റിക്കവറി യൂണിറ്റും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
Comments