തിരുവനന്തപുര: മേയർ ആര്യാ രാജേന്ദ്രൻ അധികാരമേറ്റതിന് പിന്നാലെ നടന്ന അഴിമതി കഥകൾ അക്കമിട്ട് നിരത്തി ബിജെപി നേതാവ് കരമന അജിത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. അധികാരമേറ്റ് 23 മാസം കഴിയുമ്പോഴേക്കും, 23 അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
2020ലാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി അധികാരമേറ്റത്. ഇതിന് മാസങ്ങൾക്കുള്ളിലാണ് ആദ്യത്തെ അഴിമതി പുറത്തുവന്നത്. ആറ്റുകാൽ പൊങ്കാലയുടെ പേരിൽ പൊതുനിരത്തിൽ നടത്താത്ത ശുചീകരണം നടത്തിയെന്ന് കാണിച്ച് പണം തട്ടിയതാണ് മേയറുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ അഴിമതി. ഇതിന് പിന്നാലെ കെട്ടിട നികുതി തട്ടിപ്പ്, തൊഴിൽ നികുതി തട്ടിപ്പ്, ഹിറ്റാച്ചി അഴിമതി അങ്ങനെ പോകുന്നു നീണ്ടനിര. നഗരസഭയിൽ സിപിഎം സെൽഭരണമാണ് നടക്കുന്നതെന്നും, തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതി പിരിച്ചുവിടണമെന്നും കരമന അജിത് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരം നഗരസഭയിൽ…
23 കാരി മേയർ !
23 മാസം ഭരണം !
23 അഴിമതികൾ !
1. പൊതു നിരത്തിൽ നടക്കാത്ത പൊങ്കാല ശുചീകരണം നടത്തിയെന്ന പേരിൽ അഴിമതി.
2. കെട്ടിട നികുതി വെട്ടിപ്പ് അഴിമതി.
3. തൊഴിൽ നികുതി തട്ടിപ്പ് അഴിമതി.
4.വാഹനങ്ങളുടെ മോഷണ അഴിമതി.
5. മൊബൈൽ മോർച്ചറി അഴിമതി.
6. ഹിറ്റാച്ചി അഴിമതി.
7.കോംപാക്ടർ അഴിമതി.
8. സ്ഥിര നിക്ഷേപ ഫണ്ടിൽ നിന്നും ആദായ നികുതി ഈടാക്കി ലക്ഷങ്ങളുടെ അഴിമതി.
9. ഇടയാർ ഭൂമി ഇടപാട് അഴിമതി.
10. അക്ഷരശ്രീ അഴിമതി.
11. പട്ടികജാതി ഫണ്ട് തട്ടിപ്പ് അഴിമതി.
12. കിച്ചൺ ബിൻ അഴിമതി.
13. കോവിഡ് കാലത്തെ CFLTC യ്ക്ക് നിയോഗ ഫണ്ട് അഴിമതി.
14. LED ലൈറ്റ് അഴിമതി.
15. EMS ഭവന നിർമ്മാണ പദ്ധതി
ഫണ്ട് അഴിമതി.
16. മൾട്ടി ലെവൽ കാർ പാർക്കിങ്ങ് നിർമ്മാണ അഴിമതി.
17. ABC പ്രോഗ്രാമിലെ (അനുമൽ ബർത്ത് കൺട്രോൾ) അഴിമതി.
18. ജനറൽ വിഭാഗം
വനിതകൾക്ക് സ്വയം തൊഴിലിന് നൽകുന്ന വായ്പ സബ്സിഡി തട്ടിപ്പ് അഴിമതി.
19. ഉറവിടത്തിൽ മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള
അസംസ്കൃത വസ്തുകൾ വാങ്ങിയതിലെ അഴിമതി.
20. ജാതി തിരിച്ച് സ്പോർട്സ് ടീം അഴിമതി.
21. ശാന്തി കവാടത്തിലെ വിറക് ശ്മശാനത്തിൽ കരാർ നടത്തിപ്പിലെ അഴിമതി.
22 . PWD റോഡ് സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു കൊടുത്തതിലൂടെ അഴിമതി.
23. നിയമന അഴിമതി.
നഗരസഭയിൽ CPM സെൽ ഭരണം !
തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതി പിരിച്ചു വിടുക!
Comments