ഹൈദരാബാദ്: ഹൈദരാബാദിൽ ബിജെപി എംപിയുടെ വീട് തകർത്തതിന് 50 ടിആർഎസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എംപി അരവിന്ദ് ധർമപുരിയുടെ വീടാണ് ടിആർഎസ് പ്രവർത്തകർ ആക്രമിച്ചത്.
ടിആർഎസ് പതാകയേന്തിയ വാഹനത്തിലെത്തിയവരാണ് വീട് ആക്രമിച്ചത്. തുടർന്ന് ഇവർ എംപിയുടെ കോലം കത്തിക്കുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. വീട്ടിൽ അതിക്രമിച്ച് കയറുകയും മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അരവിന്ദ് ധർമ്മപുരി വ്യക്തമാക്കി.
Comments