തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദൃശ്യമാദ്ധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ജനം ടിവി കൊച്ചി റീജിയണൽ ഹെഡ് ബീന റാണി പുരസ്കാരത്തിന് അർഹയായി. മികച്ച ന്യൂസ് പ്രൊഡ്യൂസറായാണ് ബീന റാണിയെ തിരഞ്ഞെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടെലിവിഷൻ – ദൃശ്യമാദ്ധ്യമ രംഗത്തെ 55 പേർ വിവിധ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. സീരിയൽ സംവിധായകൻ മനോജ് ഗണേശിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്ത്.
ലോക ടെലിവിഷൻ ദിനമായ നവംബർ 21 നാണ് പുരസ്കാരദാനമെന്ന പ്രത്യേകതയുമുണ്ട്. അവാർഡ് ദാന ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എംഎൽഎമാരായ വി.കെ പ്രശാന്ത്, കെ.എസ് ശബരീനാഥ് എന്നിവർ പങ്കെടുക്കും.
Comments