ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. രജൗരി മേഖലയിലാണ് ഭീകരൻ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാനുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് സൈന്യം സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.
അടുത്തിടെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു. കുൽഗ്രാം, ഷോപ്പിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ഭീകരനെയാണ് വധിച്ചത്. സംഭവത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞിരുന്നു.
Comments