ബെയ്റൂട്ട് ; ഇസ്ലാമിക് സ്റ്റേറ്റ് കുടുംബങ്ങൾ താമസിക്കുന്ന ക്യാമ്പിൽ രണ്ട് പെൺകുട്ടികളുടെ തലവെട്ടി മാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തി .
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും താമസിക്കുന്ന വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പിലാണ് രണ്ട് ഈജിപ്ഷ്യൻ പെൺകുട്ടികളുടെ ശിരഛേദം ചെയ്ത മൃതദേഹങ്ങൾ കണ്ടെത്തിയത്.
സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളെ കാണാതായി ദിവസങ്ങൾക്ക് ശേഷം ക്യാമ്പിലെ മലിനജല സംവിധാനത്തിൽ നിന്നാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികൾ 11 ഉം 13 ഉം വയസും പ്രായമുള്ളവരാണ്.
വിവിധ രാജ്യങ്ങളിൽ നിന്ന് ഐ എസിൽ ചേരാൻ എത്തിയവരാണ് ക്യാമ്പിൽ ഉള്ളത്.
Comments