തൃശൂർ : ഓടിക്കൊണ്ടിരുന്ന കാർ നടുറോഡിൽ വെച്ച് ആളിക്കത്തി. കുന്നംകുളം-തൃശൂർ റോഡിൽ വെച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
വാഹനം ഓടിക്കൊണ്ടിരിക്കെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു. അത് കണ്ട വാഹനത്തിലെ യാത്രക്കാർ ഇറങ്ങി ഓടി. പിന്നാലെ കാർ ആളിക്കത്താൻ തുടങ്ങി. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ കാറിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.
അഗ്നി രക്ഷാ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, അനിൽകുമാർ, ദിലീപ് കുമാർ, ബെന്നി മാത്യു, എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments