ആലുവ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവയിൽ അപകടകരമാം വിധം റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. അതീവ അപകടകരമായ രീതിയിലാണ് റാലിയിൽ പങ്കെടുത്തവർ വാഹനം ഓടിച്ചത്.
ഡോറുകളും ഡിക്കിയും തുറന്ന് വച്ച് ഓടിച്ച കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് അയച്ചത്. ലോകകപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Comments