കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം.ഇന്നലെ രാത്രി ഗോശ്രീ പാലത്തിൽ വച്ചായിരുന്നു അക്രമണം. ചീഫ് ജസ്റ്റിസ് എസ് മണി കുമാറിന്റെ വാഹനം അക്രമി തടയുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
വാഹനം തടഞ്ഞു നിർത്തി ഇത് തമിഴ്നാട് അല്ല എന്ന് ആക്രോശിക്കുകയായിരുന്നു.മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് വിവരം.സംഭവത്തിൽ ഉടുമ്പൻ ചോല സ്വദേശി ടിജോ അറസ്റ്റിലായി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ചീഫ് ജസ്റ്റിസിനെ തടഞ്ഞുനിർത്തിയതായും അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. കണ്ടെയ്നർ ലോറി ഡ്രൈവറായ ടിജോ മദ്യലഹരിയിൽ, മുമ്പിലുള്ളത് ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.
Comments