കോഴിക്കോട്: മലബാർ പര്യടനത്തിൽ നടക്കേണ്ടിയിരുന്ന പരിപാടികൾക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് ശശി തരൂർ എംപിയുടെ വെളിപ്പെടുത്തൽ. തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചിലരുടെ മേൽ സമ്മർദ്ദം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ശശിതരൂരിന്റെ മലബാർ പര്യടനത്തിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരഞ്ഞ് പഴിചാരുന്നതിനിടെയാണ് തരൂരിന്റെ വെളിപ്പെടുത്തൽ.
അതേസമയം ശശി തരൂരിനെതിരെയുളള അപ്രഖ്യാപിത വിലക്കിനെ കെ മുരളീധരൻ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.അപ്രഖ്യാപിത വിലക്കിന് പിന്നിൽആരെന്ന് അറിയാം.ഡിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ലെന്നായിരുന്നു മുരളീധരന്റെ വിമർശനം.
വിലക്കിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി കുപ്പായം അടിച്ചുവച്ചവരാകാം വിവാദത്തിന് പിന്നിൽ. എഐസിസിക്ക് പരാതി നൽകേണ്ട കാര്യമില്ല. അന്വേഷണത്തിൽ കാര്യമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Comments