കണ്ണൂർ : യുവമോർച്ച നേതാവിന്റെ വീട്ടിൽ റീത്ത് വച്ചതായി പരാതി. കൂത്തുപറമ്പ് യുവമോർച്ച മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സായൂജിന്റെ വീട്ടിലാണ് സംഭവം. ഇന്ന്
രാവിലെയാണ് വീട്ടു വരാന്തയിൽ ആദരാഞ്ജലികൾ സായൂജ് എന്നെഴുതിയ റീത്ത് കണ്ടത്. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും നശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി . കഴിഞ്ഞദിവസം കെ. ടി ജയകൃഷ്ണൻ മാസ്റ്ററുടെ, ബലിദാന ദിനാചരണത്തിന്റെ ഭാഗമായി പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ താൻ പരാതി നൽകിയിരുന്നു. തുടർന്നാണ് തന്റെ വീട്ടിൽ അതിക്രമം നടന്നതെന്ന് സായൂജ് പരാതിയിൽ പറയുന്നു.
Comments