യുഎഇ : ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻറർ. സന്ദർശക വിസയിൽ എത്തുന്ന ഒറ്റപ്പേരുകാർക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻഎഐസി അറിയിച്ചു.
എന്നാൽ, റസിഡൻറ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല. മുഹമ്മദ് എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ പറഞ്ഞു. പാസ്പോർട്ടിൽ ഗിവൺ നെയിം മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
Comments