പത്തനംതിട്ട : ലഹരി തലയ്ക്ക് പിടിച്ച് മുന്നിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ. വാഹനങ്ങൾ അടിച്ച് തകർത്തു. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) കോഴഞ്ചേരി കീഴുകര പുത്തൻ പാറ വീട്ടിൽ പി എസ് ജിഷ്ണു ( 28 ) എന്നിവരാണ് അക്രമം നടത്തിയത്. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്.
ബൈക്കിൽ പെട്രോൾ പമ്പിലെത്തിയായിരുന്നു ആക്രമണം. പമ്പിലെത്തിയ കാറിന് മുന്നിൽ കൊണ്ടുപോയി ഇവർ ബൈക്ക് വയ്ക്കുകയായിരുന്നു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതോടെ ഡ്രൈവറെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.
പമ്പ് ജീവനക്കാരും യാത്രക്കാരും ഇത് തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരെ തിരിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ എത്തിയെങ്കിലും പ്രതികൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പോലീസിനെയും പ്രതികൾ ആക്രമിച്ചു.
Comments