കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബയ്ക്ക് മികച്ച ജയം. സ്വന്തം ജില്ലയായ ധൻകുതയിൽ നിന്നാണ് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദുബ ജയിച്ചത്. ദുബ 25,534 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി സാഗർ ധാക്കലിന് 13,042 വോട്ടുകൾ നേടാനെ സാധിച്ചുള്ളു. 12,492 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി സ്ഥാനം ദുബ ഉറപ്പിച്ചത്.
നേപ്പാളിൽ ശർമ്മ ഒലിയെ താഴെ ഇറക്കിയാണ് ഷേർ ബഹാദൂർ ദുബയെ പാർട്ടി പ്രധാനമന്ത്രിയാക്കിയത്. എന്നാൽ അന്ന് ജനപ്രതിനിധിയായി പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരികയായിരുന്നു. പ്രവിശ്യ തിരഞ്ഞെടുപ്പ് ഈ മാസം 20നാണ് നടന്നത്.
പ്രവിശ്യ തിരഞ്ഞെടുപ്പിൽ 61 ശതമാനം മാത്രമാണ് വോട്ടിംഗ് രേഖപ്പെടുത്തപ്പെട്ടത്. ഇത് ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ കണക്കുപ്രകാരം ഏറ്റവും കുറവ് വോട്ടിംഗ് ശതമാനമാണ്.
Comments