ജയ്പൂർ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നിർദ്ദേശം നൽകി രാഷ്ട്രീയ ലോക് താ ന്ത്രിക് പാർട്ടി മേധാവിയും നാഗൗർ എം.പി ഹനുമാൻ ബെനിവാൾ. രാഹുൽ ഗാന്ധി ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർദാർഷഹർ ഉപതെരഞ്ഞെടുപ്പിൽ ലാൽചന്ദ് മൂഡിനെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് ബെനിവാൾ രാഹുലിനെതിരെ ഇത്തരത്തിലോരു പരാമർശം നടത്തിയത്.
ഭരത് ജോഡോ യാത്രയിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുടെ അനുയായികളെയും അദ്ദേഹം പരിഹസിച്ചു. രാഹുലിന് 55 വയസായിരിക്കുന്നു. ഇന്ത്യൻ സംസ്കാരത്തെ കോൺഗ്രസ് നേതാവ് നശിപ്പിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി ഗെഹ്ലോട്ട് രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രാഹുൽ ഗാന്ധിക്കെതിരെയും ഭാരത് ജോഡോ യാത്രക്കെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന രാഹുൽ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ആദ്യം പരിഹരിക്കേണ്ടത്. രാജസ്ഥാനിൽ ഉൾപ്പെടെ പാർട്ടിക്കുള്ളിൽ ചേരി തിരിവ് വലിയ രീതിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് ഭാരത് ജോഡോ യാത്രയെന്ന പേരിൽ അനുയായികളെയും കൂട്ടി രാഹുൽ യാത്ര നടത്തുന്നത്.
Comments