ന്യൂഡൽഹി : ശ്രദ്ധ വാൾക്കറിന്റെ ക്രൂരമായ കൊലപാതകം ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്ത് കൊണ്ടുവന്നു. ഇതിലൊന്നാണ് നടി പ്രതിഭാ സിൻഹയും, സംഗീത സംവിധായകൻ നദീം സൈഫിയും തമ്മിലുള്ള അടുപ്പം .
1992-ൽ പുറത്തിറങ്ങിയ ‘മെഹബൂബ് മേരെ മെഹബൂബ്’ എന്ന ചിത്രത്തിലൂടെയാണ് മുൻകാലപ്രശസ്ത നടി മാലാ സിൻഹയുടെ മകൾ പ്രതിഭ സിൻഹ അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും ‘പർദേശി പർദേശി’ എന്ന ഗാനത്തിലൂടെയാണ് താരപരിവേഷം ലഭിച്ചത്.
അമ്മ മാലാ സിൻഹ കാരണമാണ് പ്രതിഭ സിൻഹ സിനിമാ ലോകത്ത് നിന്ന് അകന്നതെന്ന് പറയപ്പെടുന്നു. സംഗീത സംവിധായകൻ നദീം സെയ്ഫിയുമായുള്ള പ്രതിഭാ സിൻഹയുടെ ബന്ധം മാല സിൻഹയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിഭയ്ക്ക് വേണ്ടി നദീം സെയ്ഫ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ പോലും സമ്മതിച്ചു.
നദീമുമായുള്ള മകൾ പ്രതിഭയുടെ ബന്ധത്തെ മാല സിൻഹ അംഗീകരിച്ചില്ല . മകൾ വിവാഹിതനായ ഒരാളെ പ്രണയിക്കുന്നത് മാലാ സിൻഹയ്ക്ക് സഹിച്ചില്ല, അതും മറ്റൊരു മതത്തിൽ പെട്ടയാളുമായി. നദീമിൽ നിന്ന് പ്രതിഭയെ വേർപെടുത്താൻ മാല സിൻഹ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. . മാല സിൻഹ ഒരിക്കൽ പ്രതിഭയെ ചെന്നൈയിലേക്ക് മാറ്റി നിർത്തുകയും ചെയ്തു. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താൻ നദീമുമായി പ്രണയത്തിലാണെന്ന് പറഞ്ഞ പ്രതിഭ ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയതോടെ പ്രണയത്തിൽ നിന്ന് പിന്മാറി.
താൻ നദീമുമായി പ്രണയത്തിലായിരുന്നില്ലെന്നും അയാളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമായി പറഞ്ഞു. പ്രതിഭയ്ക്ക് വേണ്ടി വീടു പൊളിക്കാനും വിവാഹമോചനം പോലും നടത്താനും തയ്യാറായ നദീമിനെ പ്രതിഭയുടെ ഈ പ്രസ്താവന ഞെട്ടിച്ചു. താൻ നദീമിനെ വിവാഹം കഴിച്ചിട്ടില്ലെന്നും വിവാഹം കഴിക്കില്ലെന്നും പ്രതിഭ പറഞ്ഞു. നദീം തന്റെ കരിയർ നശിപ്പിച്ചെന്നും അതിനായി ആസൂത്രിതമായ പദ്ധതിയുണ്ടാക്കിയെന്നും പ്രതിഭ സിൻഹ പറഞ്ഞിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകളിൽ ആദ്യകാല ലൗജിഹാദിലെ നായകനായാണ് വിശേഷിപ്പിച്ചിരിക്കുന്നത് . ഗുൽഷൻ കുമാറിന്റെ കൊലപാതകത്തിലും ഇയാളുടെ പേര് ഉയർന്നിരുന്നു. നദീമിന് അധോലോക ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
Comments