കോട്ടയം : നാഗാലാൻഡിൽ നിന്ന് ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് വന്നിറങ്ങിയത് കേരളത്തിൽ. കോട്ടയത്തേക്ക് പുറപ്പെട്ട ലോറിയിൽ കയറിക്കൂടി പെരുമ്പാമ്പാണ് പട്ടിത്താനം കവലയിൽ വന്നിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
വാഹനത്തിൽ പാമ്പ് കയറിയ കാര്യം അറിയാതെയാണ് കിലോമീറ്ററോളം ഡ്രൈവർ വണ്ടി ഓടിച്ചത്. പട്ടിത്തനം കവലയിൽ എത്തിയതിന് പിന്നാലെ ഭക്ഷണം കഴിക്കുന്നതിനായി ഡ്രൈവർ വാഹനം നിർത്തി. പിന്നാലെയാണ് ചൂടു സഹിക്കനാവാതെ പാമ്പും പുറത്തിറങ്ങിയത്. സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവറാണ് പാമ്പിനെ ആദ്യം കണ്ടത് .പിന്നാലെയാണ് വാഹനത്തിൽ ഒപ്പം കയറികൂടിയ ആളെ ഡ്രൈവറും കാണുന്നത്.
തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥർ എത്തുവരെ കാത്തുനിൽക്കാതെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 30കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു.
Comments