ദുബായ് : പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ഇളവുകളുമായി അധികൃതർ. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി. യുഎഇയുടെ വ്യാപാര പങ്കാളിയായ ഇൻഡിഗോ വിമാന കമ്പനിക്കും ഈ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
സിംഗിൾ നെയിം പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. പാസ്പോർട്ടിൽ പേരിനോട് ചേർന്നുള്ള സർ നെയിം, ഫസ്റ്റ് നെയിം കോളങ്ങളിൽ പേരിന്റെ മറ്റു ഭാഗങ്ങൾ വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് യു.എ.ഇയുടെ നിർദേശത്തിൽ പറയുന്നത്.
സർനെയിം, ഫസ്റ്റ് നെയിം കോളങ്ങളിൽ കൂടി അതേ സിംഗിൾ നെയിം നൽകി അപ്ഡേറ്റ് ചെയ്താൽ റെസിഡൻസ് പെർമിറ്റും സ്ഥിര വിസയുമുള്ള യാത്രക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാമെന്നും ഇൻഡിഗോയുടെ പ്രസ്താവനയിൽ പറയുന്നു.
Comments