തിരുവനന്തപുരം : ബെൽജിയം ടീമിന്റ വെൽനസ് കോച്ച് മലയാളിയായ വിനയ് മേനോന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മത്സരത്തിൽ ഇന്നലെ രാത്രി കാനഡയെ ബെൽജിയം പരാജയപ്പെടുത്തി . ബെൽജിയം ടീമിന്റെ വിജയത്തിന് പിന്നാലെ വിനയ് മേനോനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിനയ് മേനോന് ആശംസ അറിയിച്ചത്.
‘ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ. ബെൽജിയം ടീമിന്റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്വമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.‘ ഇത്തരത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്
Comments