പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു. പ്രധാനി സ്വദേശി അരുണിനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രധാനി സ്വദേശി രഞ്ജിത്തിനെതിരെ പോലീസ് കേസ് എടുത്തു.
അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വടക്കഞ്ചേരി ടൗണിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. വാക്കു തർക്കത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരന്റെ വെട്ടുകത്തി എടുത്ത രഞ്ജിത്ത് അരുണിനെ വെട്ടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. സംഭവത്തിൽ വടക്കഞ്ചേരി പോലീസാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്.
Comments