ന്യൂഡൽഹി : മലയാളി താരം സഞ്ജു സാംസണെ നിരന്തരം ടീമിൽനിന്നു തഴയുന്നതിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം റിതീന്ദർ സോധി . സഞ്ജുവിനെ പിന്തുണച്ചതിന് പിന്നാലെ പന്ത് ഇന്ത്യൻ ടീമിനൊരു ഭാരമായിമാറുകയാണ്. അങ്ങനെ ഒരു വ്യക്തിക്ക് തുടർച്ചയായി അവസരം നൽകുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ടി20 യിൽ അടക്കം നിരവധി അവസരങ്ങൾ പന്തിന് ലഭിച്ചു. എന്നാൽ ഈ അവസരങ്ങളിൽ ഒന്നും കാര്യമായ പ്രകടനം പന്ത് പുറത്തെടുത്തില്ല.പന്ത് ടീമിനു ഭാരമായി മാറിയിട്ടുണ്ടെന്നും പകരം സഞ്ജുവിനെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.സി.സി, ലോകകപ്പ് ടൂർണമെന്റുകളിൽ ഇനിയും പരാജയപ്പെടാനോ പുറത്താകാനോ സാധിക്കില്ല. അവസരങ്ങൾ കൂടിയാലും പ്രശ്നമാണ്. പുതിയ താരങ്ങൾക്ക് അവസരം നൽകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാത്തിനും ഒരു പരിധിയുണ്ട്. സമയം അതിക്രമിക്കുകയാണ്. ഇനി എത്രനാൾ പന്തിന് അവസരങ്ങൾ ലഭിക്കുമെന്ന് അറിയില്ല. ഇത്രയും കാലം ഒരാളെ മാത്രം ആശ്രയിച്ചു നടക്കാനാകില്ല. അയാൾ തിളങ്ങുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴികാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments