കൊച്ചി : ആലുവയിലെ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളും ധനലക്ഷ്മി ബാങ്കും ചേർന്ന് ദേശീയ തീവ്ര അവബോധന ക്ലാസ് സംഘടിപ്പിച്ചു. നവംബർ 17 ന് വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് ക്ലാസ് നടത്തിയത്. 300 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ഡിജിറ്റൽ ബാങ്കിംഗിനെക്കുറിച്ചും അത് ഉപയോഗിക്കുമ്പോഴുണ്ടാകേണ്ട ജാഗ്രതയെ കുറിച്ചും ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ ഡേവിഡ് മോൻസി ക്ലാസെടുത്തു.
പരിപാടിയിൽ സ്കൂൾ മാനേജർ പീതാംബരൻ കർത്താ, പ്രിൻസിപ്പൽ ലത എം, ധനലക്ഷ്മി ബാങ്ക് റീജണൽ ഓഫീസിലെ ഉദ്യോഗസ്ഥരായ ചീഫ് മാനേജർ പീതാംബരൻ കെ, മാനേജർ ഷിജു എംവി, ആലുവ ബ്രാഞ്ച് മാനേജർ അപർണ ജി തുടങ്ങിയവരും പങ്കെടുത്തു.
Comments