ശ്രീനഗർ: ബസിൽ നിന്ന് സംശയാസ്പദമായ നിലയിൽ പോളീത്തീൻ ബാഗ് കണ്ടെടുത്ത് ജമ്മു പോലീസ്. റംബാൻ ജില്ലയിലാണ് സംഭവം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പോലീസ് അറിയിച്ചു.
മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ബാഗ് കണ്ടെടുത്തത്. ശ്രീനഗർ, പുൽവാമ തുടങ്ങിയ ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ജമ്മുവിലെ സാംബ ജില്ലയിൽ നിന്നും സ്ഫോടക വസ്തുക്കൾ നിറച്ച പായ്ക്കറ്റ് കണ്ടെടുത്തിരുന്നു. ഉഗ്ര സ്ഫോടക ശേഷിയുള്ള ഐഇഡിയും തോക്കും മാഗസീനുമാണ് സീൽ ചെയ്ത പായ്ക്കറ്റിനുള്ളിൽ കണ്ടെത്തിയത്.
Comments