പാറ്റ്ന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ ഏത്തമിടിയിച്ച് വെറുതെ വിട്ട് ഗ്രാമ പഞ്ചായത്ത്. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പീഡനക്കേസ് പ്രതിയെ 5 തവണ ഏത്തമിടിയിച്ച് ഗ്രാമ പഞ്ചായത്ത് വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്. കേസിലെ പ്രതി നവാഡ ജില്ലയിലെ വ്യക്തിയാണെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ ഗ്രാമ പഞ്ചായത്ത് കൂടിയത്. എന്നാൽ പീഡനത്തിന് ശിക്ഷയായി 5 തവണ ഏത്തം ഇടാൻ പൗരപ്രമുഖർ ഉത്തരവിടുകയായിരുന്നു. തുടർന്ന് സംഘം യുവാവിനെ വെറുതെ വിട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രതിക്ക് ചെറിയ ശിക്ഷ നൽകി കേസ് ഒത്തുതീർപ്പാക്കിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇതിനിടെ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നവാഡ എസ്പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ലോക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു.
Comments